വയൽ സന്ദർശനവും നടീൽ ഉത്സവവും
മുന്നാട് ഗവ: ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയൽ സന്ദർശനവും നടീൽ ഉത്സവവും നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഇ.കൃഷ്ണന്റെ 10 സെന്റ് നിലത്തിലാണ് കരനെൽ കൃഷി നടത്തിയത്.കൃഷിയിൽ പുതിയ രീതികൾ പരീക്ഷിക്കുന്ന ശ്രീ'കൃഷ്ണന്റെ അനുഭവസമ്പത്ത് വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. ഹെഡ്മാസ്റ്റർസീഡ് കോഡിനേറ്റർ അധ്യാപകർ പി.ടി.എ മദർ പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
August 12
12:53
2019