SEED News

മാതൃഭൂമി സീഡ് - സ്‌കൂൾതോട്ടം മത്സരം: 20 മുതൽ എൻട്രികൾ സമർപ്പിക്കാം

ആലപ്പുഴ: 2019-20 വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പച്ചക്കറി-പൂന്തോട്ട മത്സരത്തിന്റെ എൻട്രികൾ സെപ്റ്റംബർ 20 മുതൽ 30 വരെ സീഡ് വെബ്‌സൈറ്റിൽ (mbiseed.com) അപ്‌ലോഡ് ചെയ്യാം. സ്‌കൂളിൽ ഒരുക്കിയ തോട്ടങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക.
തോട്ടത്തിൽ മാതൃഭൂമി സീഡ് പൂന്തോട്ടം-പച്ചക്കറിത്തോട്ടം എന്ന ബോർഡ് ഉണ്ടാവണം. നഷ്ടപ്പെട്ടുപോകുന്ന സസ്യവർഗങ്ങൾ നട്ടുവളർത്തിയ ഒരു പുനർജനിമൂല ഉണ്ടായിരിക്കണം എന്നീ വ്യവസ്ഥകൾ പാലിക്കാൻ ശ്രദ്ധിക്കണം. സ്‌കൂളിന്റെ വിലാസം, തോട്ടത്തിന്റെ വിവരണം, ഫോട്ടോകൾ, ചെറിയ വീഡിയോ എന്നിവയും അപ്‌ലോഡ് ചെയ്യാം. വെബ്‌സൈറ്റിൽ അപ്‌ലോഡ്ചെയ്യാൻ കഴിയാത്തവർക്ക് വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്തുള്ള മാതൃഭൂമി ജില്ലാ ഓഫീസിലും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495919720 എന്ന നമ്പരിൽ വിളിക്കാം.

September 21
12:53 2019

Write a Comment

Related News