SEED News

മുളത്തൈ നട്ട്‌ സീഡ്‌ വിദ്യാർഥികൾ

പേരാമ്പ്ര: സെയ്ന്റ് മീരാസ് പബ്ലിക് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ തണൽ മരങ്ങളുടെ തൈകൾ നട്ടു.

മാതൃഭൂമി സീഡ് പോലീസ് അംഗങ്ങളായ തേജസ്സ് അലൻ, അവിനാഷ്, നവതേജ്, അജോമി, അനശ്വർ, ദിവ്യ എന്നിവർ ചേർന്ന് തണൽ മരങ്ങളുടെ തൈകൾ വിവിധ സ്ഥലങ്ങളിൽ നിന്ന്‌ ശേഖരിച്ചു.

സ്കൂൾ ലീഡർ രാഹുൽ മാതൃഭൂമി സീഡ് റിപ്പോർട്ടർ അന്നാ ജസ്റ്റിൻ എന്നിവർ ചേർന്ന് തൈകൾ നട്ടു. പ്രധാനാധ്യാപിക മോളിക്കുട്ടി അബ്രഹാം ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ അരുൺ, ധന്യമോൾ, വിനീത, സീന, രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം സ്കൂൾ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വി. ശ്രീജയും നേതൃത്വം നൽകി.

September 22
12:53 2019

Write a Comment

Related News