SEED News

വയൽപ്പാട്ടുകാരെ കാണാൻ മാതൃഭൂമി സീഡ് അംഗങ്ങളെത്തി

കടലുണ്ടി : വയൽപ്പാട്ടുകാരായ പച്ചത്തവളകളെ കാണാൻ മാതൃഭൂമി സീഡിന്റെ കൂട്ടുകാരെത്തി. കടലുണ്ടി വട്ടപറമ്പ് ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ്ക്ളബ് അംഗങ്ങളെത്തിയത്. പച്ചത്തവളകളെയും മഞ്ഞത്തവളകളെയും കാണാൻ ഒളവണ്ണ മാവത്തുംപടിയിലെത്തിയത്‌. തവളകളെക്കുറിച്ച് കെ.എ. കോയ കൂട്ടുകാർക്ക് വിവരിച്ചുകൊടുത്തു. ഒരുകാലത്ത് നോക്കത്താദൂരത്തോളം തിങ്ങിനിറഞ്ഞ വയലേലകളായിരുന്നു. അന്നിവിടം പച്ചത്തവളകളുടെ ആവാസകേന്ദ്രമായിരുന്നു. ഇന്ന് കുറെ വയലുകളെ മണ്ണ് വിഴുങ്ങിയതോടെ ഇവയുടെ ആവാസവ്യവസ്ഥ തകർന്നെന്നും കോയ പറഞ്ഞു. ചടങ്ങ് കോഴിക്കോട് ബ്ലോക്ക് റിസോഴ്‌സ് ഓഫീസർ സ്റ്റിവി കാക്കച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ പഞ്ചായത്ത് അംഗം മഠത്തിൽ അബ്‌ദുൾ അസീസ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ റഷീദ് ഒളവണ്ണ പി.ടി.എ. പ്രസിഡന്റ് ടി. നൗഷാദ്, അധ്യാപകരായ എസ്.റഹ്മ, റജീന തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പി.ടി.എ.യാണ് വേറിട്ടൊരു യാത്ര കുട്ടികൾക്കായി സംഘടിപ്പിച്ചത്.

October 22
12:53 2019

Write a Comment

Related News