SEED News

വെള്ളംകുളങ്ങര ഗവ.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് തുടങ്ങി


വെള്ളംകുളങ്ങര: ഗവ.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. ഔഷധസസ്യത്തോട്ടം, പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം എന്നിവയാണ് പദ്ധതിയിലുള്ളത്. ഗ്രാമപ്പഞ്ചായത്തംഗം ഗിരീഷ്, ഹെഡ്മിസ്ട്രസ് ബി.ശ്രീലത, കുട്ടികൾ എന്നിവർ ചേർന്ന് തൈകൾനട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സുജ, സീഡ് കോ-ഓർഡിനേറ്റർ എസ്.സിന്ധു എന്നിവർ പ്രസംഗിച്ചു.

October 23
12:53 2019

Write a Comment

Related News