സീഡ് ക്ലബ്ബ് പച്ചക്കറിവിളവെടുപ്പ് നടത്തി
എടത്തനാട്ടുകര: നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശീതകാലപച്ചക്കറി വിളവെടുപ്പ് നടത്തി. കഴിഞ്ഞ എട്ടുവർഷമായി രണ്ട് ഏക്കർ സ്ഥലത്താണ് പച്ചക്കറിക്കൃഷി നടത്തുന്നത്.
വിവിധ തരം വാഴകളും കപ്പ, ചേന, ചേമ്പ് എന്നിവയും ഇവിടെയുണ്ട്. അടുത്ത വർഷത്തേക്കുള്ള 200 നേന്ത്രവാഴകൾ നട്ടുകഴിഞ്ഞു. 30 സെന്റ് സ്ഥലത്ത് കരനെൽക്കൃഷിയും ചെയ്തിരുന്നു. ജ്യോതിയെന്ന വിത്തിനമാണ് കൃഷി ചെയ്തിരുന്നത്.
സീഡ് കോ-ഓർഡിനേറ്റർ റസാഖാണ് കുട്ടികൾക്ക് വേണ്ട നിർദേശങൾ നൽകുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമുള്ളതെടുത്ത് മിച്ചം വരുന്നവ കുട്ടികൾ വീടുകളിൽ കൊണ്ടുപോകുന്നു.
കൂടാതെ സ്കൂളിന്റെ സമീപത്തെ വീടുകളിലും വില്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ടി.കെ. മുഹമ്മദ്, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെന്റ്, സമീപത്തെ ക്ലബ്ബ് അംഗങ്ങൾ എന്നിവരെല്ലാം പൂർണപിന്തുണ നൽകി കൂടെയുണ്ട്.