SEED News

വെള്ളംകുളങ്ങര ഗവ.യു.പി.സ്‌കൂളിൽ കൊയ്ത്തുത്സവം

വെള്ളംകുളങ്ങര: ഗവ.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് സ്‌കൂൾതല കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ നെൽകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് കൊയ്ത്തുത്സവമായി ആഘോഷിച്ചു. 10 സെന്റിൽ ഞവര, ജ്യോതി, രക്തശാലി ഇനത്തിലെ വിത്തുകളാണിറക്കിയത്.
 ഞവര നെല്ലിന്റെ വിളവെടുപ്പാണ് നടത്തിയത്. കുട്ടികൾ തന്നെയാണ് കൃഷി പരിപാലിച്ചത്. കർഷകനും എസ്.എം.സി.ചെയർമാനുമായ ഗിരീഷ്, ഹെഡ്മിസ്ട്രസ് ബി.ശ്രീലത, എസ്.എം.സി., എസ്.ഡി.സി.അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

February 04
12:53 2020

Write a Comment

Related News