SEED News

കാടുകളെപ്പറ്റി വെബിനാർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ജി.എം.എച്ച്.എസ്.എസ്സിലെ ദേശീയ ഹരിതസേന, സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ കാടുകളും വന്യജീവികളും എന്ന വിഷയത്തിൽ വെബിനാർ നടത്തി.

ദേശീയ വനം വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് ഫാറൂഖ് കോളേജിലെ ബോട്ടണി വിഭാഗം തലവനായ ഡോ. കിഷോർ കുമാർ ക്ലാസ് നയിച്ചു. സംശയദൂരീകരണവും നടന്നു. ജില്ലയിലെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് കോ -ഓർഡിനേറ്ററായ ഡോ. ദീപ്തി എം.ആർ. നേതൃത്വംനൽകി. ക്ലബ്ബംഗങ്ങളായ പ്ലസ്ടു ബയോളജി സയൻസിലെ ഫാത്തിമ എം. ഫിദ, ആഷ്‌ലി സുനിൽ, അധ്യാപകരായ കെ.എം. ഷാദിയ, പി.കെ. നജീമ എന്നിവർ സഹായങ്ങളൊരുക്കി.

October 13
12:53 2020

Write a Comment

Related News