SEED News

പക്ഷികൾക്ക് ഒരു നേരത്തെ ഭക്ഷണവും കുടിവെള്ളവും"* നടപ്പാക്കി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ

മാവൂർ : സ്കൂൾ കോമ്പൗണ്ടിലും പരിസരങ്ങളിലും പറവകൾക്ക് ഭക്ഷണവും വെള്ളവും അടങ്ങിയ പാത്രങ്ങൾ സ്ഥാപിച്ചുകൊണ്ട്  മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്  വിദ്യാർഥികൾ. സ്കൂൾ കോമ്പൗണ്ടിൽ  പക്ഷികൾക്കായി  പാത്രം സ്ഥാപിച്ചുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. പക്ഷികൾക്ക് വേനൽ കാലത്  ആവശ്യമായ ഭക്ഷണവും ജലവും ഒരുക്കുക  എന്നതാണ്  ലക്ഷ്യം 
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി,   വൈസ് പ്രിൻസിപ്പൽ ടെക്സി,  സീഡ് കോ-ഓർഡിനേറ്റർ എൻ കെ അലിഅസ്കർ, അസിസ്റ്റൻറ് കോഡിനേറ്റർ ഷിജു ജോർജ് ,  സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

April 01
12:53 2021

Write a Comment

Related News