SEED News

ലഹരിക്കെതിരേ ഗോൾ ചലഞ്ചുമായി ഇരിക്കൂർ ജി.എച്ച്.എസ്.എസ്.

ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ്, സാമൂഹിക ശാസ്ത്ര ക്ലബ്ബ്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവ ചേർന്ന് ലഹരിക്കെതിരേ ഗോൾ ചലഞ്ച് നടത്തി. 'ഓരോ ഗോളും ലഹരിക്കെതിരെ' എന്ന മുദ്രാവാക്യമുയർത്തി ഓൺലൈനിലാണ് ഗോൾ ചലഞ്ച് മത്സരം നടത്തിയത്.

വീട്ടങ്കണത്തിൽ നിശ്ചിത അകലത്തിൽ തയ്യാറാക്കിയ ടയറിൽകൂടി ഗോളടിക്കുകയും ഒപ്പം ലഹരിക്കെതിരായ മുദ്രാവാക്യം വീഡിയോവിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു മത്സരം. യൂറോ കപ്പ്-കോപ്പ അമേരിക്ക മത്സരത്തിന്റെ ആവേശം കത്തിപ്പടരുന്ന വേളയിൽ നടത്തിയ ഗോൾ ചലഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളുമടക്കം നിരവധി കുട്ടികൾ പങ്കെടുത്തു.

വിജയികൾക്ക് ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. അധ്യാപകരായ വി.വി.സുനേഷ്, ഇ.പി.ജയപ്രകാശ്, കെ.ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

July 05
12:53 2021

Write a Comment

Related News