SEED News

മുറിച്ചുമാറ്റിയതു നാലുമരങ്ങൾ; സീഡ് ക്ലബ്ബ്‌ നട്ടത് 32 ഫലവൃക്ഷത്തൈകൾ

പുന്നപ്ര: പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുവേണ്ടി മുറിച്ചുമാറ്റിയ നാലുമരങ്ങൾക്കുപകരമായി സ്‌കൂൾ അങ്കണത്തിൽ 32 ഫലവൃക്ഷത്തൈകൾ നട്ട് മാതൃഭൂമി സീഡ് ക്ലബ്ബ്‌. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ ഡിവിഷനുകളുടെ അത്രയും എണ്ണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടത്.  ആ മരമുത്തശ്ശിയോടുള്ള പ്രായശ്ചിത്തമായിട്ടാണു ഫലവൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കാൻ സീഡ് ക്ലബ്ബ്‌ തീരുമാനിച്ചത്. പ്രഥമാധ്യാപിക വി.എസ്. സന്നു, എസ്.എം.സി. ചെയർമാൻ എസ്. രാജേഷ് എന്നിവർ ചേർന്നു തൈനട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ ഓരോരുത്തരായി തങ്ങളുടെ ഡിവിഷനുകളുടെ പേരിലും വൃക്ഷത്തൈ നട്ടു.      

August 25
12:53 2021

Write a Comment

Related News