SEED News

കൃഷി രക്ഷിക്കാൻ മോട്ടോർ നന്നാക്കണം


പാണ്ടനാട്: കീഴ്‌വൻമഴി പാടശേഖരത്തിന് 2019-2020-ൽ ചെങ്ങന്നൂർ ബ്ലോക്ക് ഡിവിഷനിൽനിന്നു ലഭിച്ച 40 എച്ച്.പി. മോട്ടോർ മൂന്നുവർഷമായി ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
 പാണ്ടനാട് സ്വാമി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിനു പിന്നിലുള്ള മോട്ടോർപ്പുരയിൽ ഇതു നോക്കുകുത്തിയായി ഇരിക്കുന്നു.പമ്പാനദിയിൽനിന്ന്‌ വെള്ളം പമ്പുചെയ്തു കൃഷിഭൂമിയിലെത്തിക്കാനുള്ള ഏകമാർഗമാണ് ഈ മോട്ടോർ. അടുത്ത വിളവുകാലമാകുമ്പോഴെങ്കിലും അധികൃതർ ഇതു നന്നാക്കി നൽകണമെന്നാണു കർഷകരുടെ ആവശ്യം.

September 20
12:53 2021

Write a Comment

Related News