SEED News

പയ്യനല്ലൂർ സ്കൂളിൽ പൂന്തോട്ടമൊരുക്കി സീഡ് ക്ലബ്ബ്

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബ് പൂന്തോട്ടനിർമാണം തുടങ്ങി. പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനംചെയ്തു. 
ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഔഷധോദ്യാനത്തിന്റെ നിർമാണോദ്ഘാടനം മാവേലിക്കര കോ-ഓർഡിനേറ്റർ ആർ. രാജേഷ് നിർവഹിച്ചു. സീനിയർ അധ്യാപിക ജെ. രമ, അധ്യാപകരായ എൽ. ഷാജി, റീന, കൃഷ്ണപ്രിയ, ജെസ്‌ന, രമാദേവി, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. 

September 24
12:53 2021

Write a Comment

Related News