SEED News

അധ്യാപകർക്കും വീട്ടമ്മമാർക്കുംയോഗാ പരിശീലനം

ആലപ്പുഴ: മാതൃഭൂമി ഗൃഹലക്ഷ്മിവേദി, സീഡ് എന്നിവയുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടത്തി. അധ്യാപകർ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങിയവർ പങ്കെടുത്തു. ഗൃഹലക്ഷ്മിവേദി എക്സിക്യുട്ടീവ് കമ്മിറ്റിഅംഗവും യോഗാ പരിശീലകയുമായ സനിജാ നാസർ നേതൃത്വം നൽകി. യോഗയിലൂടെ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന് അവർ വിശദീകരിച്ചു.
ഓൺലൈനായിനടന്ന പരിശീലനത്തിൽ മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‍കുമാർ സ്വാഗതം പറഞ്ഞു. ഗൃഹലക്ഷ്മിവേദി ജില്ലാപ്രസിഡന്റ് കെ.എ. ശോഭനകുമാരി, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു എന്നിവർ പ്രസംഗിച്ചു. സീഡ് ജില്ലാ എക്സിക്യുട്ടീവ് കീർത്തികൃഷ്ണൻ മോഡറേറ്ററായി.

October 29
12:53 2021

Write a Comment

Related News