SEED News

പയ്യനല്ലൂർ ഹൈസ്കൂളിൽ സീഡ് ക്ലബ്ബിന്റെ മരച്ചീനിക്കൃഷി

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത് മരച്ചീനിക്കൃഷി ആരംഭിച്ചു. സ്കൂൾ കെട്ടിടങ്ങളുടെയിടയിൽ ഉപയോഗിക്കാതെകിടന്ന സ്ഥലത്താണ് കൃഷി. ജൈവ വളമാണ് ഉപയോഗിക്കുന്നത്. 
സീഡ് അംഗങ്ങൾ വീടുകളിൽനിന്നു കൊണ്ടുവരുന്ന ജൈവ വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കളപറിക്കുന്നതും വളമിടുന്നതും സീഡ് അംഗങ്ങളാണ്‌. ആറുമാസംകൊണ്ട് വിളവെടുക്കാവുന്ന ഇനമാണു നട്ടിരിക്കുന്നത്. സീഡ് കോ- ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ കൃഷിക്കു നേതൃത്വം നൽകുന്നു.

December 24
12:53 2021

Write a Comment

Related News