SEED News

സീഡ് 2021-22 വാർഷിക റിപ്പോർട്ട് മാർച്ച് ഒന്നിനു മുൻപ് നൽകണം

ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മാർച്ച് ഒന്നിനു മുൻപു നൽകണം. വിദ്യാർഥികളിൽ പരിസ്ഥിതിബോധം വളർത്തുന്നതിനായി 13 വർഷം മുൻപ് ആരംഭിച്ച സീഡ് പദ്ധതി കോവിഡ് വ്യാപനകാലത്തും ശക്തമായി മുന്നോട്ടുപോയി. 
സ്കൂളുകൾ തുറക്കാതിരുന്നകാലത്ത് വിദ്യാർഥികൾ വീട്ടിലിരുന്നുചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കഴിഞ്ഞവർഷം സ്കൂളുകൾക്ക് പുരസ്കാരം നൽകിയത്.  ഈ വർഷം സ്കൂളുകളിലും വീട്ടിലും നടത്തിയ പ്രവർത്തനങ്ങൾ  പരിഗണിക്കും. റിപ്പോർട്ട് തയ്യാറാക്കാനുള്ള മാതൃക സീഡ് വെബ് സൈറ്റിലുണ്ട്. റിപ്പോർട്ടുകൾ അടുത്തുള്ള മാതൃഭൂമി ഓഫീസിൽ ഏല്പിക്കാം. ഓൺലൈനായും നൽകാം. വിവരങ്ങൾക്ക് 9495919720. 

February 25
12:53 2022

Write a Comment

Related News