SEED News

കാട്ടൂരിലെ ബസ്‌ സ്റ്റോപ്പുകളിൽ പോലീസിനെ നിയമിക്കണം


കലവൂർ: കാട്ടൂർജങ്‌ഷനിലും സെയ്‌ന്റ് മൈക്കിൾസ് ഫൊറോനപള്ളി ബസ് സ്റ്റോപ്പിലും രാവിലെയും വൈകീട്ടും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണം.
     കാട്ടൂർ ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ, ഹോളിഫാമിലി വിസിറ്റേഷൻ പബ്ളിക് സ്‌കൂൾ എന്നിവിടങ്ങളിലെ മൂവായിരത്തോളം വിദ്യാർഥികൾ ദിവസവും രാവിലെ 8.30 മുതൽ 10 വരയെും വൈകീട്ട് നാലുമുതൽ അഞ്ചുവരെയും കടന്നുപോകുന്നുണ്ട്. തീരദേശറോഡിൽ സ്വകാര്യ വാഹനങ്ങളുടെയും സ്വകാര്യബസുകളുടെയും തിരക്കുമൂലം ഗതാഗതക്കുരുക്കുമുണ്ടാകുന്നുണ്ട്. 
   കൂടാതെ യുവാക്കളുടെ അമിതവേഗതയിലുള്ള ബൈക്കുയാത്രയും നിരന്തരമായ അപകടം സൃഷടിക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയെ പരിഗണിച്ച് രണ്ടു ബസ്‌ സ്റ്റോപ്പുകളിലും പോലീസിനെ നിയോഗിക്കണം. 

 റൂബിമോൾ 
സീഡ് റിപ്പോർട്ടർ 
ഹോളിഫാമിലി പബ്ളിക് സ്‌ക്കൂൾ, കാട്ടൂർ     

February 28
12:53 2022

Write a Comment

Related News