SEED News

മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാംസ്ഥാനം ആലപ്പുഴ എസ്.ഡി.വി. സ്കൂളിന്


ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മാലിന്യമുക്ത സ്കൂൾ എന്നാശയം യാഥാർഥ്യമാക്കിയ ആലപ്പുഴ എസ്.ഡി.വി. എച്ച്.എസിനു മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാംസ്ഥാനം. ആരോഗ്യ ബോധവത്കരണ ക്ലാസ്, ആർദ്രം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപവത്കരണം, കോവിഡും ആയുർവേദവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിച്ചു. ഓൺലൈൻ പഠന കാലത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ശേഖരിച്ചും സ്കൂൾ മുറ്റത്ത് പൂന്തോട്ടവും കൃഷിത്തോട്ടവും നിർമിച്ചതിനൊപ്പം വീട്ടിൽ പച്ചക്കറിക്കൃഷിയും മികച്ച പ്രവർത്തനങ്ങളിലൊന്നായി. കൂടാതെ ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കൽ, അന്യം നിന്നുപോകുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനം, കാവുകൾ, സ്കൂൾ ക്യാമ്പസിലെ ജൈവ വൈവിധ്യ സെൻസസ് തുടങ്ങിയ പ്രവർത്തനങ്ങളും മികച്ചതായി.

April 30
12:53 2022

Write a Comment

Related News