SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും പരിസ്ഥിതിസന്ദേശയാത്രയും


തകഴി: പരിസ്ഥിതിസന്ദേശയാത്രയോടെ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിൽ ഇക്കൊല്ലത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. 
തകഴി സ്മാരകത്തിൽനിന്ന് സ്കൂളിലേക്ക് ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശവുമായി ജാഥ നടത്തി. ശില്പശാല, പപ്പറ്റ് ഷോ, പോസ്റ്റർപ്ര
ദർശനം എന്നിവയുമുണ്ടായിരുന്നു. 
പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ നിർവഹിച്ചു. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിവിത്തുകൾ വൈസ് പ്രസിഡന്റ് എ.എസ്. അംബികാ ഷിബു വിതരണം ചെയ്തു. ജനപ്രതിനിധികളായ ബിനു ഐസക് രാജു, പി. ജയചന്ദ്രൻ, മദൻലാൽ, പ്രഥമാധ്യാപിക എം.കെ. ഗീതാകുമാരി, അധ്യാപകരായ ജോൺ മാർക്കോസ്, ആർ. രാജേഷ്, മെർലിൻ പോൾ എന്നിവർ നേതൃത്വം നൽകി.  

June 27
12:53 2022

Write a Comment

Related News