SEED News

സീഡ് ക്ലബ്ബ് സുഹൃത്തിനൊരു എഴുത്തും ഫിലാറ്റെലി കൂട്ടവും സംഘടിപ്പിച്ചു

കറ്റാനം: തപാൽ സേവനങ്ങൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്താൻ കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ സ്കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് 'സുഹൃത്തിനൊരു എഴുത്ത്' പരിപാടി നടത്തി. 100 വിദ്യാർഥികൾ സുഹൃത്തുക്കൾക്കു കത്തയച്ചു. കറ്റാനം പള്ളിക്കൽ പോസ്റ്റ്‌ഓഫീസിൽ എത്തിയാണ് കത്തയച്ചത്. പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ മായാ ശ്രീകുമാർ അംഗത്വ ഫോം പോസ്റ്റ്മാസ്റ്റർ വിജിതയ്ക്കു നൽകി സ്കൂൾ ഫിലാറ്റെലി കൂട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റൽ ഇൻസ്പെക്ടർ അനിൽദേവ് ഫിലാറ്റെലി കിറ്റ് വിതരണം ചെയ്തു. 
 പ്രഥമാധ്യാപിക കെ.പി. മായ, ജയചന്ദ്രൻ, സിറിൽ എസ്. മാത്യു, ഗംഗാറാം, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, അധ്യാപകരായ പ്രസന്നൻ, ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

August 02
12:53 2022

Write a Comment

Related News