SEED News

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ പത്തിലത്തോരനുമായി പി.എൻ.പി.എം. സ്കൂൾ


ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂൾ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബ് കർക്കടകത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നൽകുന്നതു പത്തിലത്തോരൻ. 
കുട്ടികളും അധ്യാപകരും വീടുകളിലും പറമ്പുകളിലും നടന്നു ശേഖരിച്ചാണ് ഇവ കൊണ്ടുവരുന്നത്. ചേമ്പിൻതാള്, ചീര ഇല, കുമ്പളം ഇല, മത്തൻ ഇല, വെള്ളരി ഇല, കോവൽ ഇല, പയർ ഇല, താഴുതാമ ഇല, തകര ഇല, ചേന ഇല എന്നിവയാണു ശേഖരിക്കുന്നത്.
കർക്കടകത്തിൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞു
നൽകി. 
പ്രഥമാധ്യാപിക വി. ശ്രീകുമാരി, പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോ-ഓർഡിനേറ്റർ ഗീത ജി. നായർ, അധ്യാപകരായ ജയശ്രീ, തഹസിന, ദർശന, മായ എന്നിവർ നേതൃത്വം നൽകി.   

August 22
12:53 2022

Write a Comment

Related News