SEED News

മാതൃഭൂമി സീഡ് സംസ്ഥാനതല ക്വിസ്‌ ഫൈനൽ ഇന്ന്


തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോൻ ഫൗണ്ടേഷനും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫൈനൽ റൗണ്ട് ക്വിസ് മത്സരം ശനിയാഴ്ച നടക്കും. തൃശ്ശൂർ ഹോട്ടൽ പേൾ റീജൻസിയിൽ രാവിലെ 11-നാണ് പരിപാടി. വ്യക്തിഗതമത്സരത്തിന്റെ ആദ്യ രണ്ടുഘട്ടം ഓൺലൈൻ ആയിട്ടാണ് നടന്നത്.
എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ കേരളത്തിലുടനീളം നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. അഞ്ച് വിദ്യാർഥികളെയാണ് അവസാനഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതവും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. കൂടാതെ പ്രോത്സാഹനസമ്മാനവുമുണ്ടാകും. 

January 27
12:53 2023

Write a Comment

Related News