SEED News

തിരുവമ്പാടി എച്ച്.എസ്.എസിൽ ജൈവഭക്ഷ്യമേള


ആലപ്പുഴ: കപ്പ പുഡിങ്, കപ്പദോശ, മാവിലകൊണ്ടുള്ള ജ്യൂസ്‌, ശംഖുപുഷ്പം കൊണ്ടുള്ള സ്‌ക്വാഷ്, ചെമ്പരത്തി സ്ക്വാഷ്, നവധാന്യ കേക്ക്, പനിക്കൂർക്ക ബജി, നാരകത്തിന്റെ ഇലകൊണ്ടുള്ള ചട്നി... മാതൃഭൂമി സീഡിന്റെ ഭാഗമായി തിരുവമ്പാടി എച്ച്.എസ്.എസിൽ നടത്തിയ ജൈവഭക്ഷ്യമേള അപൂർവവിഭവങ്ങളും രുചിവൈവിധ്യവുംകൊണ്ട് വ്യത്യസ്തമായി. 
സ്കൂൾമാനേജർ ബി. ഹരികൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ്‌  വി.എൻ. വിജയകുമാർ, പ്രഥമാധ്യാപിക ആർ. അനിത, എൽ.പി.വിഭാഗം പ്രഥമാധ്യാപിക ഷിജി പൊന്നപ്പൻ, സീഡ് കോ-ഓർഡിനേറ്റർ  തനുജ എസ്. മേനോൻ, മറ്റ്‌ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. മേള വ്യത്യസ്തതരം രുചിക്കൂട്ടുകളാൽ സമൃദ്ധമായി.

February 27
12:53 2023

Write a Comment

Related News