SEED News

മീറ്റ് ദ കളക്ടർ: ചോദ്യങ്ങൾ ചോദിച്ചും കളക്ടറെ അടുത്തറിഞ്ഞും സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

തുറവൂർ: കളക്ടറെ അടുത്തറിഞ്ഞും ചോദ്യങ്ങൾ ചോദിച്ചും ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. മീറ്റ് ദ കളക്ടർ പരിപാടിയുടെ ഭാഗമായിട്ടാണ് വിദ്യാർഥികൾ കളക്ടറേറ്റിലെത്തിയത്. ഐ.എ.എസ്. നേടാനുള്ള പ്രവർത്തനരീതികളെക്കുറിച്ചും വിവിധ പരീക്ഷാഘട്ടങ്ങളെക്കുറിച്ചും കളക്ടർ വിദ്യാർഥികളോട് വിശദമായി വിവരിച്ചു.  ഐ.എ.എസ്. എന്ന പദവി ഒരു വലിയ കാൻവാസിൽ ചെലവഴിക്കാൻപറ്റുന്ന ഒന്നാണെന്നും ഒരിക്കലും മനസ്സുമടുക്കാതെ വിവിധ മേഖലകളിലൂടെ പ്രവർത്തിക്കാൻ കഴിയുമെന്നും കളക്ടർ ചൂണ്ടിക്കാണിച്ചു. വിജയത്തെ സ്വീകരിക്കുന്നതുപോലെ തോൽവിയെയും അംഗീകരിക്കാൻ പഠിക്കണമെന്ന് കളക്ടർ വിദ്യാർഥികളെ പ്രത്യേകം ഓർമിപ്പിച്ചു. റേഷൻകാർഡുകൾ, ഭിന്നശേഷിക്കാർക്കായി നടത്തിയ പാചകമേള, കുട്ടനാടിന്റെ കുടിവെള്ളപ്രശ്നത്തിനു പരിഹാരംകാണാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെപ്പറ്റിയും വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. ദുരന്തനിവാരണസമിതിയുടെ പ്രവർത്തനങ്ങളും പരിചയപ്പെട്ട് കളക്ടർക്കൊപ്പം ഫോട്ടോയുമെടുത്താണ് വിദ്യാർഥികൾ സ്കൂളിലേക്കു മടങ്ങിയത്. പ്രഥമാധ്യാപിക വിജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ സി.കെ ബീനയും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.   

September 30
12:53 2023

Write a Comment

Related News