SEED News

ഡോ: സാലിം അലി ദിനത്തിൽ പക്ഷിനിരീക്ഷണം നടത്തി ചളവ ഗവ: യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ

എടത്തനാട്ടുകര: പക്ഷി നിരീക്ഷകനായ ഡോ: സാലിം അലി ദിനത്തിൽ പക്ഷിനിരീക്ഷണം നടത്തി ചളവ ഗവ: യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ. പ്രശസ്ത പക്ഷിനിരീക്ഷകനും ജി ഒ എച്ച് എസ് എടത്തനാട്ടുകരയിലെ അധ്യാപകനുമായ വിപിൻ സി.ജി. നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആനപ്പാറ വനമേഖലയാണ് സന്ദർശനം നടത്തിയത്. സീഡ് കോർഡിനേറ്റർ ദൃശ്യരാജ് അധ്യാപകരായ അൻവർ സാജിദ്, രവികുമാർ, സഫ മർവ , അമീറത്ത് ജഹാൻ, രഞ്ജിനി എന്നിവരും പങ്കെടുത്തു. ദേശീയ പക്ഷിനിരീക്ഷണ ദിനാചരണം കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.

December 09
12:53 2023

Write a Comment

Related News