SEED News

റിപ്പബ്ലിക്ക് ദിനത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്


കിണാശ്ശേരി എ.എം.എസ്.ബി സ്കൂളിൽ 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ  രക്ഷിതാക്കൾക്കായി "ഗുഡ് പാരന്റിങ്"  എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു. അതോടൊപ്പം  കുട്ടികൾക്കായി  ട്രാഫിക് നിയമങ്ങളും ചർച്ച ചെയ്യപ്പെട്ടു. റിട്ടയേർഡ് എസ്.ഐ, എം. ഹംസ ക്ലാസുകൾ നയിച്ചു. പി.ടി.എ പ്രസിഡന്റ്   എസ്. വിദ്യ  അധ്യക്ഷയായ പരിപാടിയിൽ  പ്രധാനാധ്യാപിക മഞ്ചുള. എ ,  സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.  മാനേജർ എസ്. സുകുമാരൻ,  പി.ടി.എ വൈസ് പ്രസിഡന്റ്  ഹക്കിം തോട്ട ത്തിൽ, അധ്യാപക സീഡ്  കോ- ഓഡിനേറ്റർ  കെ.ആർ ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

January 27
12:53 2024

Write a Comment

Related News