SEED News

വീയപുരം സ്കൂളിലെ കുട്ടികൾ സംരക്ഷിതവനം സന്ദർശിച്ചു

വീയപുരം: ലോക തണ്ണീർത്തട ദിനാഘോഷത്തിന്റെ ഭാഗമായി വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഹരിതമോഹനം പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ തടി ഡിപ്പോയും സംരക്ഷിതവനവും സന്ദർശിച്ചു. പമ്പാനദിയുടെ ഇരുകരകളിലുമായി പതിനാലര ഏക്കറിലാണ് സംരക്ഷിതവനമുള്ളത്. ഒരുമണിക്കൂറോളം ചെലവഴിച്ചിട്ടാണ് കുട്ടികൾ മടങ്ങിയത്. അധ്യാപകരായ പ്രീതാകുമാരി, പ്രീതി രാജേഷ്, ലത പ്രദീപ്, പാർവതി, ശ്യാമ മനോജ്, എം. സുരേഷ്മ എന്നിവരും വനംവകുപ്പിലെ ഉദ്യോഗസ്ഥൻ രവികുമാറും പങ്കെടുത്തു.

February 10
12:53 2024

Write a Comment

Related News