SEED News

കുഞ്ഞുമനസ്സിനെ കൂടുതലറിയാൻ ബോധവത്കരണ ക്ലാസുമായി സീഡ് ക്ലബ്ബ്

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘തനിച്ചല്ല’ പദ്ധതിയുടെ ഭാഗമായി ബോധവത്‌കരണ ക്ലാസ് നടത്തി. മനഃശാസ്ത്ര വിദഗ്ധയും ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ കൗൺസലറുമായ ഡോ.എസ്. അഞ്ജു ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.  പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, വൈസ് പ്രിൻസിപ്പൽ ലിസി ആൻറണി എന്നിവർ 
പ്രസംഗിച്ചു. സ്കൂൾ മാനേജർ കെ.ജി. ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആന്റണി, സ്മൃതി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

February 17
12:53 2024

Write a Comment

Related News