അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
പെരുവെമ്പ്: പെരുവെമ്പ് ജി.ജെ.ബി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച് ധാരണ നൽകുക ,ദിനചര്യ യിൽ യോഗാഭ്യാസങ്ങൾ ഉൾപ്പെടുത്താനുള്ള മനോഭാവം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്.150 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.അധ്യാപികയും യോഗ പരിശീലകയുമായ എം.ഗിരിജ പരിശീലനത്തിന് നേതൃത്വം നൽകി. പ്രഥമാധ്യാപിക കെ ജുവൈരിയത് യോഗപരിശീലനം ഉദ്‌ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ എ പി അശ്വതി, അധ്യാപകരായ കെ കെ ജയമോൾ,കെ ശിവപ്രകാശ്,എസ് ലൈല,കെ ഷീജ,ബി ചിത്ര എന്നിവർ പങ്കെടുത്തു.
June 24
12:53
2024