EVENTS

ചപ്പാത്തിലടിഞ്ഞ മാലിന്യങ്ങൾനീക്കി; വടക്കനാർ ഇനി നന്നായി ഒഴുകും

August 23
12:53 2019

വെള്ളിയാമറ്റം: പ്രളയ ജലത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കയറി അടഞ്ഞുകിടന്ന ചപ്പാത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സീഡ് കുട്ടികൾ പുനഃസ്ഥാപിച്ചു. ക്രൈസ്റ്റ് കിങ് എച്ച്.എച്ച്.എസിലെ കുട്ടികളാണ് വെള്ളിയാമറ്റം-പന്നിമറ്റം വഴിയിലെ വടക്കാനാറിന് മുകളിലുള്ള ചപ്പാത്തിൽ തങ്ങി നിന്ന മാലിന്യങ്ങൾ നീക്കം ചെയ്തത്.സ്കൂൾ പ്രിൻസിപ്പൽ പി.എസ്.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സുബിൻ മാത്യു നേതൃത്വം നൽകി

Write a Comment

Related Events