EVENTS

റോഡരികിലെ മാലിന്യം നീക്കം ചെയ്യാൻ സീഡംഗങ്ങൾ അധികൃതർക്ക് നിവേദനം നൽകി .

October 04
12:53 2019

താമരശ്ശേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് സമീപത്തുള്ള ശാന്തിനഗറിലെ റോഡരികിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയ്ക്ക് മുമ്പാകെ നിവേദനം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലയിലെ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വഴിയാത്രക്കാർക്കും സമീപപ്രദേശ വാസികൾക്കും ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അടിയന്തിരമായി ഇടപെടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സീഡിന്റെ നേതൃത്വത്തിൽ നടന്ന പ്രാദേശിക പാരിസ്ഥിതിക ചർച്ചയിൽ ഉയർന്ന പ്രധാന പ്രശ്നമായിരുന്നു ശാന്തിനഗർ പ്രദേശത്തെ മാലിന്യപ്രശ്നം. സമീപവാസികളുടെ സഹായത്തോടെ സ്കൂൾ സീഡ് ക്ലബ്ബിന്റെ സഹായത്തോടെ ജനകീയ സമിതി രൂപീകരിക്കുവാനും നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുവാനും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. സീഡ് കോർഡിനേറ്റരായ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ കെ.ജസിത, ജിന്റോ ജെയിംസ്, മെറിൻ എബ്രാഹം, സീഡംഗങ്ങളായ എഡ്വിൻ രതീഷ്, വേദ ജിതേഷ് എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events