ഇലകൊണ്ടുള്ള വിഭവവുമായി ആനമങ്ങാട് സ്‌കൂള്‍
August 27
12:53
2016
ആനമങ്ങാട്: നാടന്‍ ഇലകള്‍കൊണ്ട് പഴമയുടെ രുചി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആനമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ആഴ്ചയില്‍ ഒരുദിവസം വിഭവം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുരിങ്ങാക്കറിയാണ് വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയത്. പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ സീഡ് പ്രവര്‍ത്തകരായ ജുമാന, വിസ്മയ, ഷിജില തുടങ്ങിയവര്‍ക്കൊപ്പം അധ്യാപകരും പങ്കുചേര്‍ന്നു.