EVENTS

മമ്പാട് ടാണ സ്പ്രിങ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ റോഡ്‌സുരക്ഷാ ബോധവത്കരണ പരിപാടിയില്‍നിന്ന്

September 30
12:53 2016

മമ്പാട്: റോഡ പകടങ്ങള്‍ക്കെതിരെ പുതുതലമുറയെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മമ്പാട് ടാണ സ്പ്രിങ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂളിലെ ഡ്രൈവര്‍മാരെ ആദരിച്ചു. ബോധവത്കരണറാലി നടത്തി. മഞ്ചേരിനിലമ്പൂര്‍ റോഡില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ലഘുലേഖകള്‍ വിതരണംചെയ്തു. ഹെല്‍െമറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വന്നവരെ ബോധവത്കരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അനസ്, വൈസ് പ്രിന്‍സിപ്പല്‍ പാത്തുമ്മക്കുട്ടി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു. ബോധവത്കരണപരിപാടികള്‍ക്ക് സീഡ് കോഓര്‍ഡിനേറ്റര്‍മാരായ ചിത്രാസുരേഷ്, ശോഭ ജി. നായര്‍, ഷാഹിന, കെ.ടി. മന്‍സൂര്‍, വിനോദ് എന്നിവര്‍ നേതൃത്വംനല്‍കി.


Write a Comment

Related Events