EVENTS

ജൈവവൈവിധ്യ സംരക്ഷണ ക്യാമ്പ്

October 14
12:53 2016

നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. യു.പി. സ്‌കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങള്‍ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലമ്പൂര്‍ ഉപകേന്ദ്രം സംഘടിപ്പിച്ച ജൈവവൈവിധ്യ സംരക്ഷണക്യാമ്പില്‍ പങ്കെടുത്തു.
അന്‍പത് അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ 10ന് നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ ആരംഭിച്ച പരിപാടി നാലിന് കനോലി തേക്കിന്‍തോട്ടത്തിലാണ് അവസാനിച്ചത്. ൈസ്ലഡ് പ്രദര്‍ശനം, ചിത്രശലഭ ഉദ്യാനസന്ദര്‍ശനം, ഔഷധോദ്യാന സന്ദര്‍ശനം, നക്ഷത്ര വന സന്ദര്‍ശനം, കനോലി തേക്കിന്‍തോട്ട സന്ദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
തേക്കുമ്യൂസിയം ക്യൂറേറ്റര്‍ സാനി ലൂക്കോസ് സീഡ് അംഗങ്ങളുമായി സംവദിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ടി. സുനില്‍, അധ്യാപകരായ കെ. കൃഷ്ണന്‍കുട്ടി, ആരിഫ എന്നിവര്‍ നേതൃത്വംനല്‍കി.


Write a Comment

Related Events