SCHOOL EVENTS

കേരളപ്പിറവി ദിനത്തിൽ അക്ഷരമരമൊരുക്കി സീഡംഗങ്ങൾ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രകാശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷര മരമൊരുക്കി.സ്കൂളിന് മുന്നിലുള്ള മരത്തിൽ കുട്ടികൾ തയ്യാറാക്കിയ മലയാള അക്ഷരങ്ങളും കവിതാ ശകലങ്ങളും വാക്യങ്ങളും കൊണ്ട് അലങ്കരിച്ചാണ് അക്ഷരമരം ഒരുക്കിയത്. മരത്തിന്റെ ചുവട്ടിൽ കുട്ടികൾ ഒത്തുകൂടി കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരളത്തിന്റെ മതമൈത്രിയും സാംസ്കാരിക പൈതൃകവും കാത്തു സംരക്ഷിക്കണമെന്ന സന്ദേശവുമായി ടാബ്ലോ, സംഘഗാനം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ജസിത കെ. അധ്യാപകരായ നിഷ പി.എസ്, നീതു അരുൺ, ജിൻസി ജിതിൻ, വിദ്യാർത്ഥികളായ അഞ്ജലി ജിജോ, ആൻവിയ റ്റിജി എന്നിവർ നേതൃത്വം നൽകി.

November 01
12:53 2019

Write a Comment