SCHOOL EVENTS

കാർബൺ ന്യൂട്രൽ സന്ദേശവുമായി ആരൂർ ഗവ :എൽ. പി. എസിലെ സീഡ് ക്ലബ്ബിന്റെ 'വിത്തൂട്ടൽ '

  • കാർബൺ ന്യൂട്രൽ സന്ദേശവുമായി  ആരൂർ ഗവ :എൽ. പി. എസിലെ സീഡ് ക്ലബ്ബിന്റെ 'വിത്തൂട്ടൽ '

ആരൂർ ഗവ :എൽ .പി .എസിൽ സീഡ് ബോൾ നിർമ്മാണവും വിത്തൂട്ടലും സംഘടിപ്പിച്ചു. കാർബൺ ന്യൂട്രൽ സന്ദേശം പൊതുസമൂഹത്തിനു നൽകുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത് . 'നാളയുടെ തണൽ' എന്ന ബാനറിൽ വനം വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മണ്ണ്, ചാണകപ്പൊടി, ചാരം, വിവിധയിനം വൃക്ഷവിത്തുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ സീഡ് ബോളുകൾ തയ്യാറാക്കി. തുടർന്ന് നിർമ്മിച്ച സീഡ് ബോളുകൾ സ്കൂൾ പരിസരത്തും അനുയോജ്യമായ സ്ഥലങ്ങളിലും നിക്ഷേപിച്ചു. വനവത്കരണത്തിന്റെ പ്രാധാന്യം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വൃക്ഷങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനാൽ, സീഡ് ബോൾ വിത്തൂട്ടൽ പോലുള്ള പ്രവർത്തനങ്ങൾ കാർബൺ ന്യൂട്രൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് ആറ്റിങ്ങൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു . ആറ്റിങ്ങൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാരായ ജി.കെ. അരുൺലാൽ, എ .ഷാഹുൽ ഹമീദ്, സി.ആർ.സി. കോ-ഓർഡിനേറ്റർ ഡി ദിവ്യദാസ് , അമരിനാഥ്‌ ആർ ജി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കുകയും പരിസ്ഥിതി സംരക്ഷണ സന്ദേശം പങ്കുവെക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ശാലു.ജി അധ്യക്ഷയായ പരിപാടിക്ക് സീനിയർ അസിസ്റ്റന്റ് മിനി വി. ആർ സ്വാഗതം പറഞ്ഞു.അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു

November 08
12:53 2026

Write a Comment

Related Events