ജൂലൈ 21-ചാന്ദ്രദിനം ആകാശപ്പന്തലൊരുക്കി ആരൂർ ഗവ. എൽ.പി.എസ് .സീഡ് ക്ലബ്ബ്
ചാന്ദ്രദിനത്തിൽ 'ആകാശപ്പന്തൽ' ഒരുക്കി ആരൂർ ഗവ. എൽ.പി. എസ് സീഡ് ക്ലബ്ബ് . ചാന്ദ്രദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത് . പഠനാനുബന്ധപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ അങ്കണത്തിൽ ആകാശപ്പന്തൽ ഒരുക്കിയത്. ചന്ദ്രൻ ,സൂര്യൻ, നക്ഷത്രങ്ങൾ, വിവിധ ആകാശഗോളങ്ങൾ, റോക്കറ്റ് മാതൃകകൾ എന്നിവ കൊച്ചു കൂട്ടുകരും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പന്തലിൽ സജ്ജീകരിച്ചു. ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും കടങ്കഥകളും ആകാശപ്പന്തലിൽ ക്രമീകരിച്ചു. എൽ.പി ക്ലാസ്സുകളിൽ പാഠപുസ്‌തകങ്ങളിലുൾപ്പെട്ട ആകാശഗോളങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളുടെ വിനിമയം കൂടി ലക്ഷ്യം വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ആകാശപ്പന്തലിനു താഴെ കുട്ടികൾ അമ്പിളിപ്പാട്ടുകൾ പാടി നൃത്തച്ചുവടുകൾ വച്ചു. പി.ടി.എ പ്രസിഡന്റ് ശാലു ജി അധ്യക്ഷയായ പരിപാടി മുൻ ഹെഡ്മിസ്ട്രസ് അമരിനാഥ് ആർ. ജി ഉദ്ഘാടനം നിർവഹിച്ചു.പ്രഥമ അധ്യാപകൻ ഷഹിൻ പി എം സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് മിനി വി ആർ നന്ദി പറഞ്ഞു.സി.ആർ.സി കോ -ഓഡിനേറ്റർ ദിവ്യാദാസ് ഡി, അദ്ധ്യാപകരായ ഗിരീഷ്കുമാർ ജി, എം. സി അഭിലാഷ്, സി.ജിൻസി, ജി.ലതകു മാരി, ഷൈജു എസ്. എസ് തുടങ്ങിയവർ സംസാരിച്ചു.
