ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ആരൂർ ഗവ. എൽ.പി. എസിലെ സീഡ് ക്ലബ്ബ്
ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ആരൂർ ഗവ. എൽ.പി. എസിലെ സീഡ് ക്ലബ്ബ് ലഹരിവിരുദ്ധ ദിനത്തെ വരവേൽക്കാൻ ആരൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. 'ജീവിതമാണ് ലഹരി' എന്ന ബാനറിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിയുടെ വർധിച്ചു വരുന്ന ഉപയോഗത്തിനെതിരെ സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കാനും വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദേശയാത്രയിൽ വിദ്യാർഥികൾ ഫ്ലാഷ് മൂവ് അവതരിപ്പിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ ജനങ്ങളിലെത്തിച്ചു. . സന്ദേശയാത്രയുടെ ഭാഗമായി ലഹരിക്കെതിരായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബാനറുകളും വിദ്യാർഥികൾ പ്രദർശിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ മുദ്രാവാക്യരചന, പോസ്റ്റർരചന മത്സരങ്ങളും സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ശാലു.ജി, അധ്യാപകരായ ഷൈജു എസ്. എസ്, ഗിരീഷ്കുമാർ ജി, സി.ജിൻസി, ജി.ലതകു മാരി, തുടങ്ങി യവർ നേതൃത്വം നൽകി
