SCHOOL EVENTS

'വയൽപാഠം' - നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ :എൽ.പി.എസ് സീഡ് ക്ലബ്ബ്

  • 'വയൽപാഠം' - നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ :എൽ.പി.എസ്  സീഡ് ക്ലബ്ബ്
  • 'വയൽപാഠം' - നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ :എൽ.പി.എസ്  സീഡ് ക്ലബ്ബ്
  • 'വയൽപാഠം' - നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ :എൽ.പി.എസ്  സീഡ് ക്ലബ്ബ്
  • 'വയൽപാഠം' - നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ :എൽ.പി.എസ്  സീഡ് ക്ലബ്ബ്

ആരൂർ ഗവ :എൽ. പി. എസിന്റെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു "വയൽപാഠം" എന്ന ബാനറിൽ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. "പഴയ കതിർ പുതിയ കൈകളിൽ"എന്ന സന്ദേശം ഉയർത്തി നടന്ന നടീൽ ഉത്സവം കാർഷിക സംസ്കാരത്തിന്റെ നന്മകൾ പുതുതലമുറയിലേക്ക് വിനിമയം ചെയ്യപ്പെടുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചതെന്ന് പ്രഥമ അധ്യാപകൻ ഷഹിൻ പി. എം പറഞ്ഞു പ്രൈമറി പാഠപുസ്തകങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ടുള്ള ആശയങ്ങളുടെ നേരറിവുകൾക്കായാണ് വിദ്യാലയത്തോട് ചേർന്നുള്ള പാടശേഖരത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം കൂട്ടുകാർ എത്തിച്ചേർന്നത് "താങ്ങാവുന്ന വിദ്യാഭ്യാസം" എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. നെൽകൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളെ കുറിച്ച് മുതിർന്ന കർഷകൻ ശശിധരൻ നായർ കുട്ടികളോട് സംവദിച്ചു. സ്കൂളിനോട് ചേർന്നുള്ള വയലിൽ ആണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. നടീലിനൊപ്പം പണ്ടുകാലത്ത് വയലുകളിൽ മുഴങ്ങിക്കേട്ടിരുന്ന വയൽപ്പാട്ടുകളും ഞാറുനടീൽപ്പാട്ടുകളും കുട്ടികൾ ആലപിച്ചതോടെ പരിപാടി ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ ഉത്സവമായി മാറി. പി. ടി. എ പ്രസിഡന്റ് ശാലു ജി, പ്രഥമാധ്യപകൻ ഷഹിൻ പി. എം ,സി. ആർ. സി കോഡിനേറ്റർ ഡി ദിവ്യ ദാസ് , അധ്യാപകരായ മിനി വി ആർ, ,ഷൈജു എസ്. എ

November 08
12:53 2026

Write a Comment

Related Events