SCHOOL EVENTS

ലഹരിക്കെതിരെ ഗോളടിച്ച് ആരൂർ ഗവ :എൽ. പി. എസിൽ ‘തൂഫാൻ’ പരിപാടിക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ്

  • ലഹരിക്കെതിരെ ഗോളടിച്ച് ആരൂർ ഗവ :എൽ. പി. എസിൽ ‘തൂഫാൻ’ പരിപാടിക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ്
  • ലഹരിക്കെതിരെ ഗോളടിച്ച് ആരൂർ ഗവ :എൽ. പി. എസിൽ ‘തൂഫാൻ’ പരിപാടിക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ്

ഫിഫ വേൾഡ് കപ്പ് 2026-നോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്ന “ഒരു മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026” പദ്ധതിയുടെ ഭാഗമായി ആരൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് തൂഫാൻ പരിപാടി സംഘടിപ്പിച്ചു.സീഡ് ക്ലബ്ബ് ആണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ “ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച ഗോൾപോസ്റ്റിൽ ലഹരിക്കെതിരായ പ്രതീകാത്മക ഗോളടിച്ചുകൊണ്ട് കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ഷിജിന എസ്, പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കായികമൂല്യങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിമുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിന് ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് എക്സൈസ് ഓഫീസർ ഷിജിന .എസ് പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ കെ, പ്രിവന്റി ഓഫീസർ സജീർ എസ്, സി. ഇ ഒ ഹരീഷ്കുമാർ സി ആർ , ഡി ദിവ്യദാസ് , തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. പി.ടി.എ പ്രസിഡന്റ് ശാലു.ജി അധ്യക്ഷയായ പരിപാടിക്ക് സീനിയർ അസിസ്റ്റന്റ് മിനി വി. ആർ സ്വാഗതം പറഞ്ഞു.അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു തുടർന്ന് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ എന്നിവർ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് “ഒരു മില്യൺ ഗോൾ” പരിപാടിയിൽ പങ്കാളികളായി.

November 08
12:53 2026

Write a Comment

Related Events