SCHOOL EVENTS

ഹരിതജീവിത സാധ്യതകൾ തേടി ആരൂർ ഗവ :എൽ. പി. എസ് സീഡ് ക്ലബ്ബ്

  • ഹരിതജീവിത  സാധ്യതകൾ തേടി ആരൂർ ഗവ :എൽ. പി. എസ് സീഡ് ക്ലബ്ബ്
  • ഹരിതജീവിത  സാധ്യതകൾ തേടി ആരൂർ ഗവ :എൽ. പി. എസ് സീഡ് ക്ലബ്ബ്

രാജ്യാന്തര പ്ലാസ്റ്റിക് സഞ്ചി വിമുക്ത ദിനത്തിൽ ആരൂർ ഗവ :എൽ പി എസിൽ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പേപ്പർ നിർമ്മാണ ശില്പശാലയും നടന്നു. 'പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതിത്തോപ്പിക്കാം ' എന്ന സന്ദേശമുയർത്തി പരിസരപ്രദേശങ്ങളിലെ വീടുകളിൽ പേപ്പർ ബാഗുകൾ വിതരണ ചെയ്യുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. 'ഹരിത ജീവിതത്തിന് ബദൽ സാധ്യതകൾ തേടി ' എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഹരിതജീവിത ശീലങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യം ഇത്തരം പരിപാടികളിലൂടെ സാധ്യമാകുമെന്ന് പ്രഥമാധ്യാപകൻ ഷഹിൻ പി. എം പറഞ്ഞു. അധ്യാപികയായ സി. ജിൻസി പേപ്പർ ബാഗ് നിർമ്മാണശില്പശാല നയിച്ചു. പ്രഥമാധ്യാപകൻ ഷഹിൻ പി. എം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ശാലു.ജി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മിനി.വി.ആർ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥിപ്രതിനിധി ശ്രേയ.എസ് നന്ദി പറഞ്ഞു. രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.

November 08
12:53 2026

Write a Comment

Related Events