SEED News

പകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്ഥികളിലെത്തിച്ചത് മാതൃഭൂമി സീഡ്- ആബിദ് ഹുസൈന് തങ്ങള്

കോട്ടയ്ക്കല്: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്ഥികളിലെത്തിച്ചത് മാതൃഭൂമി സീഡെന്ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള് എം.എല്.എ. പറഞ്ഞു.
മാതൃഭൂമി സീഡിന്റെ 2017-18 വര്ഷത്തെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യനൂര് കൂരിയാട് എ.എം.യു.പി സ്‌കൂളില്‍ ജെം ഓഫ് സീഡ് മുഹമ്മദ് ഷമീമിനൊപ്പം മാവിന്തൈ നട്ടു നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയ്ക്ക് വെള്ളവും വെളിച്ചവും നല്കാനായി തുടങ്ങിയ സീഡ് പദ്ധതി ഒന്പതുവര്ഷം പിന്നിടുമ്പോള് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 'പ്രകൃതിയോടൊപ്പം ചേരാം'  എന്ന ആശയം ഉള്‍ക്കൊണ്ടാണ് മരം നട്ടത്. മാതൃഭൂമി മലപ്പുറം സ്‌പെഷല് കറസ്‌പോഡന്റ് ഇ. സലാഹുദ്ദീന് അധ്യക്ഷതവഹിച്ചു. നാട്ടുമാഞ്ചോട്ടില് പദ്ധതിയില് ഏറ്റവുംകൂടുതല് വ്യത്യസ്തമായ നാടന് മാവിനങ്ങള് നല്കിയ സരസ്വതിയെ ചടങ്ങില് ആദരിച്ചു.
പ്രഥമാധ്യാപകന് പി. സുരേഷ്, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്, എ.ഇ.ഒ. വി.എം. ഹുസൈന്, ഡെപ്യൂട്ടി റെയ്ഞ്ച്  ഫോറസ്റ്റ് ഓഫീസര് വിനോദ് കൃഷ്ണന്, ഡെപ്യൂട്ടി റെയ്ഞ്ച്് ഫോറസ്റ്റ് ഓഫീസര് അശോക്കുമാര്,  സീഡ് കോ-ഓഡിനേറ്റര് കെ. ഗണേഷന്, പി.ടി.എ. പ്രസിഡന്റ് കെ. മുഹമ്മദ് മുസ്ലിയാര്, സത്യദേവന്‍(കാര്‍ഷിവകുപ്പ്) എന്നിവര് പ്രസംഗിച്ചു.


June 10
12:53 2017

Write a Comment

Related News