ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
ചെട്ടികുളങ്ങര: ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പ്രകൃതിസംരക്ഷണദിനത്തിന്റെ ഭാഗമായി 180 വിത്തുപന്തുകൾ തയ്യാറാക്കി. പുളിങ്കുരു, പപ്പായ, പയർ എന്നീ വിത്തുകളാണ് വിത്തുപന്തുകൾ തയ്യാറാക്കാനായി ഉപയോഗിച്ചത്.
ചെട്ടികുളങ്ങര കൃഷിഭവനിലെ ജ്യോതിലക്ഷ്മിക്ക് പപ്പായയുടെ വിത്തുബോളുകൾ കൈമാറി. കൂടാതെ, പപ്പായയുടെ വിത്തുപന്തുകൾ കരുതിയിട്ടുമുണ്ട്.
പുളിങ്കുരു കിളിർത്തതിനുശേഷം കുട്ടികളുടെ വീട്ടിലേക്കു കൊടുത്തയക്കും. നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.
September 22
12:53
2025


