SEED News

കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്

പെരുവട്ടൂർ:പെരുവട്ടൂർ എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസാഘോഷത്തിന്റെ ഭാഗമായി പത്തിലകൾ പരിചയപ്പെടുത്തൽ പരിപാടിയും കർക്കിടക കഞ്ഞി വിതരണവും നടത്തി.പരിപാടി സ്കൂളിലെ പ്രധാനാധ്യാപിക ഇന്ദിരാ സി.കെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പത്തിലകളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും ബാസിൽ മാസ്റ്റർ, സീഡ് ക്ലബ്ബ് കൺവീനർ ഉഷശ്രീ കെ എന്നിവർ സംസാരിച്ചു. ആരോഗ്യബോധവും പാരമ്പര്യഭക്ഷണത്തോടുള്ള സ്‌നേഹവും വളർത്താൻ ഈ പരിപാടി വളരെ പ്രയോജനപ്രദമായി.സിറാജ് ഇയ്യഞ്ചേരി, നൗഷാദ്.ആർ കെ, നിഷിധ, ബിൻസി ബാലൻ, അതുല്യ, ഷിജിന, ശ്രീപ്രിയ,സിനിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

August 29
12:53 2025

Write a Comment