SEED News

മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി


ചേർത്തല: മാതൃഭൂമി സീഡ് പദ്ധതിയുടെ 17-ാംവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോഡിനേറ്റർമാർക്കായി ശില്പശാല നടത്തി.
ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ചേർത്തല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൽ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പാഠം വിദ്യാർഥികളെമാത്രമല്ല, സമൂഹത്തെയാകെയാണ് മാതൃഭൂമി സീഡ് പദ്ധതിയിലൂടെ പഠിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. കൃഷി, ആരോഗ്യം, ശുചിത്വം എന്നിവയാണ് പുതിയ അധ്യയനവർഷത്തെ അടിസ്ഥാന പ്രവർത്തനങ്ങൾ. കുട്ടികൾക്കുള്ള രചനാമത്സരങ്ങളും അഞ്ച്‌ സ്റ്റാർ മത്സരങ്ങളും തുടരുന്നുണ്ട്. ‘തനിച്ചല്ല’ പദ്ധതിക്കൊപ്പം ‘കൂടെയുണ്ട്’ എന്ന പുതിയ പദ്ധതിയും സീഡിന്റെ നേതൃത്വത്തിൽ ഇക്കൊല്ലം നടപ്പാക്കും. 
മാതൃഭൂമി ഓഫീസർ സർക്കുലേഷൻ സി.എസ്. ആനന്ദ് അധ്യക്ഷനായി. സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, സീഡ് എക്‌സിക്യുട്ടീവ് സോഷ്യൽ 
ഇനിഷ്യേറ്റീവ് ഭവ്യ എസ്. നായർ എന്നിവർ ക്ലാസെടുത്തു. 
ഫെഡറൽബാങ്ക് ചേർത്തല ശാഖാമാനേജർ ജെ. ബാലു, ചേർത്തല ഗവൺമെന്റ് ഗേൾസ് സ്‌കുൾ പ്രഥമാധ്യാപിക ടി. സന്ധ്യ എന്നിവർ സംസാരിച്ചു. കൃഷി, ആരോഗ്യം, ശുചിത്വം എന്നിവയാണ് പുതിയ അധ്യയനവർഷത്തെ അടിസ്ഥാന പ്രവർത്തനങ്ങൾ. 
കുട്ടികൾക്കുള്ള രചനാമത്സരങ്ങളുടെ അഞ്ച്‌ സ്റ്റാർ മത്സരങ്ങളും തുടരുന്നുണ്ട്. ആശങ്കരഹിതമായ ആർത്തവകാലം ഉറപ്പുവരുത്തുന്നതിനു സഹായിക്കുന്ന മൈപീരീഡ്-മൈ പ്രൈഡ്, മക്കൾക്കായ്, അമ്മമാർ തുടങ്ങിയ പദ്ധതികളും തുടങ്ങും. സീഡ് പദ്ധതിയിൽ രജിസ്റ്റർചെയ്യാൻ സ്കൂളുകൾക്കു വിളിക്കാം: 9847829029.   

September 22
12:53 2025

Write a Comment