വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
ചാരുംമൂട്: താമരക്കുളം വിവിഎച്ച്എസ്എസ് തളിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി.
കുട്ടികളുടെ വീടുകളിൽനിന്നു തയ്യാറാക്കി ക്കൊണ്ടുവന്ന പൊതിച്ചോറുകൾ ഭക്ഷണ അലമാരയിലേക്ക് നിറയ്ക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തംഗം സിനു ഖാനു കൈമാറി. തുടർന്ന്, എല്ലാ മാസവും കുട്ടികൾ ആവശ്യമായ പൊതിച്ചോറുകൾ നൽകാനും തീരുമാനി
ച്ചു.
പ്രധാനാധ്യാപിക എസ്. സഫീന ബീവി, ഡെപ്യൂട്ടി എച്ച്എം ടി. ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, അധ്യാപകരായ ബി.കെ. ബിജു, സോതീഷ്, പ്രിയാപിള്ള, സീഡ് കോഡിനേറ്റർ വി. ജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
September 22
12:53
2025