SEED News

പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്

വരടിയം: പഴയ കതിർ പുതിയ കൈകളിൽ പദ്ധതിയുടെ ഭാഗമായ്‌, വരടിയം ഗവ. യു.പി. സ്കൂളിൽ  പുതുതലമുറയ്ക്ക് കൃഷിയനുഭവങ്ങൾ പകർന്നു നൽകാനായി സീഡ് കോഡിനേറ്റർ സി എ രാധയുടെ  നേതൃത്വത്തിൽ കരനെൽകൃഷിയ്ക്ക് തുടക്കമായി. അവണൂർ കൃഷി ഓഫീസർ  ആദിത്യ മോഹൻ നെല്ല് വിതച്ചു കൊണ്ട്  കരനെൽകൃഷി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്   വി.എ റഹ്മത്ത് , അസിസ്റ്റൻ്റ് കൃഷി ഓഫീസർ പി. ആർ ഗീത. , പി.ടി.എ പ്രസിഡണ്ട്  കെ കൃഷ്ണകുമാർ  പിടിഎ അംഗങ്ങൾ മാതൃസംഗം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

August 27
12:53 2025

Write a Comment