ഗജ ദിനം ആചരിച്ചു
വട്ടോളി: ആനകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗജ ദിനം ആചരിച്ചു. കുട്ടികളുടെ മനസ്സിലെ ആനയുടെ രൂപം അവർ തങ്ങളുടെ വരകളിലൂടെ പ്രദർശിപ്പിക്കുകയായിരുന്നു. ഗജ ദിന പരിപാടി പ്രധാനാധ്യാപിക ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. രൂപ ടീച്ചർ, രജിന ടീച്ചർ,ഷെലിത ടീച്ചർ,ശിൽപ്പ ടീച്ചർ,ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു.
August 29
12:53
2025


