reporter News

കിടങ്ങറ സ്കൂളിലെ മഴവെള്ളസംഭരണി ശുദ്ധജലത്തിന്റെ കലവറയാകേണ്ട മഴവെള്ളസംഭരണി നോക്കുകുത്തി


കിടങ്ങറ: ശുദ്ധജലത്തിന്റെ കലവറയാകേണ്ട കിടങ്ങറ ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ മഴവെള്ളസംഭരണി നോക്കുകുത്തിയായിട്ട് വര്ഷങ്ങള് പലത് പിന്നിട്ടു. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ 121 വര്ഷം പഴക്കമുള്ള വിദ്യാലയമുത്തശ്ശിയാണ് ഞാന് പഠിക്കുന്ന കിടങ്ങറ ഗവ. ഹയര് സെക്കന്ഡറി സ്കൂള്.
   കുട്ടനാട്ടിലെ മറ്റു സ്ഥലങ്ങളിലെപ്പോലെതന്നെ ‘വെള്ളം സര്വത്രയാണെങ്കിലും കുടിക്കുവാന് ഒരു തുള്ളിയില്ലാത്ത’ സ്ഥിതിയാണ്. ഈ ശുദ്ധജലക്ഷാമത്തിന് പരിഹാരമെന്ന നിലയിലാണ് വര്ഷങ്ങള്ക്കുമുന്പ് ജില്ലാ പഞ്ചായത്തില്നിന്ന് സ്കൂളിന് മഴവെള്ളസംഭരണി നിര്മിച്ചുനല്കിയത്.
    എന്നാല്, സ്ഥാപിച്ച് നാളിതുവരെയായിട്ടും സംഭരണിയില്നിന്ന് ഒരു തുള്ളി വെള്ളമെടുക്കാന് ഞങ്ങള്ക്ക് സാധിച്ചിട്ടില്ല. വെള്ളം ശേഖരിക്കാനും ശേഖരിക്കുന്ന വെള്ളം തിരിച്ചെടുക്കാനും സംവിധാനമില്ലാതെയാണ് സംഭരണിയുടെ നിര്മാണം. പിന്നീടുള്ള ഏകാശ്രയം ജല അതോറിറ്റിയുടെ പൈപ്പിലൂടെയുള്ള ശുദ്ധജലമാണ്.
  എന്നാല്, സമൂഹവിരുദ്ധരുടെ ശല്യത്തില് പൈപ്പുകള് നശിപ്പിക്കപ്പെടാറാണ് പതിവ്. സ്കൂളിലെ ഉദ്യാനവും കൃഷിയിടവും നശിപ്പിക്കപ്പെടുന്നതും ഇവിടെ പതിവാണ്. 
    മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടനാട് വിദ്യാഭ്യാസജില്ലയില് 2016-17 അധ്യയനവര്ഷത്തെ മികച്ച പ്രവര്ത്തനത്തിനുള്ള പുരസ്കാരം എന്റെ സ്കൂളിനായിരുന്നു.  ആലപ്പുഴ ചങ്ങനാശ്ശേരി കനാലിലെ വെള്ളം പമ്പുചെയ്താണ് ശുചിമുറിയാവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത്. കുടിക്കാനും മറ്റും ജല അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്.
സ്കൂള്മുറ്റത്ത് ജലസംഭരണിയുണ്ടായിട്ടും ഏറ്റവും ശുദ്ധമായ മഴവെള്ളക്കൊയ്ത്തിനുള്ള അവസരമാണ് ഇവിടെ നഷ്ടപ്പെടുത്തുന്നത്.
    -അതുല്യ സന്തോഷ്.
 മാതൃഭൂമി സീഡ് റിപ്പോര്ട്ടര്, ജി.എച്ച്.എസ്.എസ്. കിടങ്ങറ 
  

August 29
12:53 2017

Write a Comment