തെരുവുനായ ശല്യം രൂക്ഷം
തെരുവുനായ ശല്യം രൂക്ഷം
പുളിയന്മല :പുളിയന്മല അന്യാർതൊളു ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം.പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്കും സ്കൂളിലേക്ക് നടന്നുവരുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്. റോഡിന് കുറുകെ ഓടി വാഹന യാത്രക്കാർക്കും ഇവ ഭീഷണിയായി മാറുന്നു. വഴിയോരങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് ഇവയുടെ എണ്ണം കൂടാനുള്ള കാരണം. അധികൃതർ തെരുവുനായ ശല്യം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ എത്രെയും വേഗം സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം
December 12
12:53
2024